അന്റോണിയോ ജർമ്മൻ നാളെ ഇറങ്ങും

- Advertisement -

നാളെ ഗോകുലം കേരള എഫ് സി തങ്ങളുടെ ലീഗിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ ഒപ്പം അന്റോണിയോ ജർമ്മനും ഉണ്ടാകും. മുൻ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ നാളെ കളിക്കും എന്ന് ബിനോ ജോർജ്ജ് ഇന്ന് പറഞ്ഞു. അന്റോണിയോ ജർമ്മൻ നൂറ് ശതമാനം ഫിറ്റ് അല്ല എങ്കിലും നാളെ ജർമ്മൻ ആദ്യ ഇലവനിൽ ഉണ്ടാകും. താരം ഫിറ്റ്നെസ് പൂർണ്ണമായു വീണ്ടെടുക്കുന്നതിന് അടുത്താണെന്നും ഗോകുലം പരിശീലകൻ പറഞ്ഞു.

ടീമിൽ ആർക്കും പരിക്കില്ല എന്നും ബെസ്റ്റ് ഇലവനെ തന്നെ ആദ്യം ഇറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ എന്നും ബിനോ ജോർജ്ജ് പറഞ്ഞു. ക്യാപ്റ്റൻ മുഡെ മുസയ്ക്ക് ചെറിയ പരിക്കേറ്റിരുന്നു എങ്കിലും താരം കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട് എന്നും ബിനോ ജോർജ്ജ് പറഞ്ഞു. നാളത്തെ മത്സരം ഇരുടീമുകൾക്കും കടുത്തതാകുമെന്നും ബിനോ പറഞ്ഞു.

Advertisement