Site icon Fanport

ഗോകുലത്തിന്റെ അമീരി ഇനി റിയൽ കാശ്മീരിനൊപ്പം

മുൻ ഗോകുലം കേരള എഫ് സി ഡിഫൻഡർ ഹാറൂൺ അമീരി ഇനി ഐ ലീഗ് ക്ലബായ റിയൽ കാശ്മീരിനു വേണ്ടി കളിക്കും. അഫ്ഗാൻ ഡിഫൻഡർ റിയൽ കാശ്മീരുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ഹാറൂൺ അമീരി ഗോകുലത്തിൽ എത്തിയിരുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡറായും സെന്റർ ബാക്കായും ഗോകുലം നിരയിൽ മികച്ച പ്രകടനം നടത്താൻ താരത്തിനായിരുന്നു.

12 മത്സരങ്ങൾ ഹാറൂൻ കഴിഞ്ഞ ഐ ലീഗ് സീസണിൽ ഗോകുലം കേരളക്കായി കളിച്ചിരുന്നു. മുമ്പ് ഐ ലീഗ് ക്ലബുകളായിരുന്നു ഡി എസ് ജി ശിവജിയൻസ്, ഡെമ്പോ, മോഹൻ ബഗാൻ, ചെന്നൈ സിറ്റി എന്നീ ക്ലബുകളുടെ ജേഴ്സി ഹാറൂൻ അണിഞ്ഞിട്ടുണ്ട്. ഒപ്പം ഐ എസ് എൽ ക്ലബായ എഫ് സി ഗോവയ്ക്കായും താരം കളിച്ചിട്ടുണ്ട്. അഫ്ഗാനു വേണ്ടി അമ്പതോളം മത്സരങ്ങൾ കളിച്ച ഹാറൂൻ അഫ്ഗാന്റെ ക്യാപ്റ്റൻ ആം ബാൻഡും അണിഞ്ഞിട്ടുണ്ട്.

Exit mobile version