അമിനോ ബൗബ ഗോകുലം കേരളക്ക് ഒപ്പം തന്നെ

Newsroom

Img 20220701 201409
Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം കേരള എഫ് സി അവരുടെ പ്രതിരോധ നിരക്കാരൻ ബൗബോ അമിനോയുടെ കരാർ പുതുക്കി. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു അമിനോ ഗോകുലം കേരളയിൽ എത്തിയത്. ഗോകുലത്തിന്റെ ഐ ലീഗ് കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ച താരമാണ് അമിനോ ബൗബ. കഴിഞ്ഞ സീസണിൽ ഐലീഗിൽ 18 മത്സരങ്ങൾ കളിച്ച താരം 2 ഗോളുകൾ ലീഗിൽ നേടിയിരുന്നു.

കാമറൂൺ പ്രതിരോധനിരക്കാരൻ അമിനോ ബൗബ രണ്ടു വർഷത്തെ കരാർ ആണ് സൈൻ ചെയ്തത്. ഇന്ന് ഒരു വീഡിയോയിലൂടെ ആണ് ഗോകുലം സൈനിംഗ് പ്രഖ്യാപിച്ചത്.