Site icon Fanport

സിറിയൻ മിഡ്ഫീൽഡർ ആമ്ന ഇനി മിനേർവ പഞ്ചാബിൽ

ഈസ്റ്റ് ബംഗാൾ റിലീസ് ചെയ്ത മഹ്മുദ് ആമ്ന ഇനി മിനേർവ പഞ്ചാബിൽ കളിക്കും. താരം മിനേർവ പഞ്ചാബുമായി ഇന്നലെ കരാർ ഒപ്പിട്ടു. സിറിയൻ മിഡ്ഫീൽഡറായ അൽ ആമ്ന അവസാന രണ്ടു സീസണുകളിലായി ഈസ്റ്റ് ബംഗാളിനായി കളിക്കുകയായിരുന്നു. എന്നാൽ ഈ സീസണിൽ കൂടുതൽ അവസരങ്ങൾ നൽക്കാത്തതിനാൽ ആമ്നയും ക്ലബും തമ്മിൽ അകലുകയും അവസാനം ഈസ്റ്റ് ബംഗാൾ താരത്തെ റിലീസ് ചെയ്യുകയുമായിരു‌ന്നു.

ഈ സീസണിൽ അത്ര ഫോമിൽ അല്ലാത്ത ഐലീഗ് ചാമ്പ്യന്മാർക്ക് ആമ്നയുടെ സൈനിംഗ് വലിയ ഗുണം ചെയ്യും. മുമ്പ് ഐസോൾ എഫ് സിയുടെ താരമായിരുന്ന ആമ്നയെ കോച്ച് ഖാലിദ് ജമീലിന്റെ കൂടെ ആയിരുന്നു ഈസ്റ്റ് ബംഗാളിലേക്ക് എത്തിയത്. ഐസാൾ കിരീടം നേടിയ വർഷത്തിൽ ആമ്ന ആയിരുന്നു ഐസാളിന്റെ പ്രധാന താരം.

Exit mobile version