സന്തോഷ് ട്രോഫിയിൽ തിളങ്ങിയ അഖിൽ പ്രവീൺ ഇനി ഗോകുലം കേരളയിൽ

Newsroom

20220712 230322
Download the Fanport app now!
Appstore Badge
Google Play Badge 1

മധ്യനിര താരം അഖിൽ പ്രവീൺ ഇനി ഗോകുലം കേരളക്കായി കളിക്കും. താരം ഗോകുലം കേരളയിൽ കരാർ ഒപ്പുവെച്ചതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. കേരളം സന്തോഷ് ട്രോഫി കിരീടം ഉയർത്തിയപ്പോൾ മധ്യനിരയിൽ നിർണായക പ്രകടനം നടത്തിയ താരമാണ് അഖിൽ. കഴിഞ്ഞ ആഴ്ച മറ്റൊരു മലയാളി മധ്യനിര താരമായ അർജുൻ ജയരാജിനെയും ഗോകുലം കേരള സൈൻ ചെയ്തിരുന്നു.
20220712 230111

അവസാനമായി കേരള യുണൈറ്റഡിനായാണ് അഖിൽ കളിച്ചത്.
മുൻ എഫ് സി തൃശ്ശൂരിന്റെ നായകനായ അഖിൽ മിനേർവ പഞ്ചാബിലും, ബെംഗളൂരു യുണൈറ്റഡിലും കളിച്ചിട്ടുണ്ട്‌. രണ്ട് വർഷത്തേക്കുള്ള പുതിയ കരാറിലാണ് അഖിൽ ഗോകുലം കേരളയിൽ ഒപ്പിട്ടിരിക്കുന്നത്.

അത്താണി സ്വദേശിയായ അഖിൽ പി ഡിഫൻസീവ് മിഡ്ഫീൽഡറായും സെന്റർ ബാക്കായും കളിക്കാൻ മികവുള്ള താരമാണ്. 2016-17 സീസണിൽ എഫ് സി തൃശ്ശൂർ കേരള പ്രീമിയർ ലീഗിൽ റണ്ണേഴ്സ് ആയപ്പോൾ ടീമിന്റെ നിർണായക ഘടകമായിരുന്നു അഖിൽ.