Site icon Fanport

അജിത് കുമാർ ചെന്നൈ സിറ്റിയിൽ തുടരും

ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയുടെ ലെഫ്റ്റ് ബാക്ക് അജിത് കുമാർ ക്ലബിനൊപ്പം തുടരും. താരം ക്ലബുമായി പുതിയ കരാർ ഒപ്പുവെച്ചു. 2022 വരെ നീണ്ടു നിക്കുന്ന കരാറിലാണ് അജിത് കുമാർ കാമരാജ് ഒപ്പുവെച്ചിരിക്കുന്നത്. 22കാരനായ അജിത് കുമാർ കഴിഞ്ഞ സീസൺ ഐലീഗിൽ ചെന്നൈ സിറ്റിയുടെ നിർണായക താരമായിരുന്നു.

ഐ ലീഗിൽ 20 മത്സരങ്ങളിൽ അജിത് കുമാർ ഇറങ്ങിയിരുന്നു. സൂപ്പർ കപ്പിലെ ചെന്നൈ സിറ്റിയുടെ മൂന്ന് മത്സരങ്ങളിലും അജിത് കുമാർ ഉണ്ടായിരുന്നു. ദേശീയ ലീഗിലെ അജിത് കുമാറിന്റെ ആദ്യ സീസണായിരുന്നു കഴിഞ്ഞ വർഷത്തേത്. ഐ എസ് എൽ ക്ലബുകളിൽ നിന്ന് വരെ ക്ഷണമുണ്ടായിട്ടും അതൊക്കെ നിരസിച്ചാണ് അജിത് കുമാർ പുതിയ കരാർ ഒപ്പുവെച്ചത്.

Exit mobile version