മുൻ PSV താരം ഐസോൾ എഫ്സിയിലേക്ക്

- Advertisement -

നിലവിലെ ഐലീഗ് ചാമ്പ്യന്മാരായ ഐസോൾ എഫ്സിയിലേക്ക് റൊമേനിയയിൽ നിന്നും ഒരു അറ്റാക്കിങ് മിഡ്ഫീൽഡർ, 29കാരനായ ആന്ദ്രേ ഐനസ്കു ആണ് ഐസോളിൽ എത്തിയിരിക്കുന്നത്. അന്ദ്രയുമായി കരാറിൽ എത്തിയ വിവരം തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഐസോൾ അറിയിച്ചത്.

https://twitter.com/AizawlFC/status/901453285025923073

ഡച് ക്ലബ്ബ് PSV ഐന്തോവന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നു വന്ന ആന്ദ്രേ റൊമേനിയയുടെ വിവിധ പ്രായത്തിലുള്ള നാഷണൽ ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. മികച്ച പാസിംങും ഡ്രിബ്ലിങ് സ്‌കിലും കൈമുതലായ ആന്ദ്രേ ഐസോളിന് ഒരു മുതൽകൂട്ടാവുമെന്നാണ് കരുതപെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement