നിർഭാഗ്യം വീണ്ടും, ഗോകുലത്തിന് തോൽവി

കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഗോകുലത്തിനു തോൽവി. ഐസ്വാൾ എഫ്.സിയാണ് ഗോകുലത്തെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചത്. പ്രമുഖ താരങ്ങൾക്കെല്ലാം പരിക്കേറ്റതാണ് ഗോകുലത്തിന് തിരിച്ചടിയായത്.

കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരെ മികച്ച രീതിയിൽ പ്രതിരോധിച്ചാണ്‌ ഗോകുലം കേരള മത്സരം തുടങ്ങിയത്. പക്ഷെ നിർഭാഗ്യം ഗോകുലത്തെ ചതിക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ അഡോയിലൂടെ ഗോകുലം സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. ഐസ്വാളിന്റെ കൊബയാഷിയുടെ ഗോളടിക്കാനുള്ള ശ്രമം തടയുന്നതിനിടെ സ്വന്തം ഗോൾ വല കുലുക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും ഗോകുലം 52ആം മിനുട്ടിൽ രണ്ടാം ഗോളും വഴങ്ങി. കിമയുടെ പാസിൽ നിന്ന് ലോൻസ്ക്യൂയാണ് ഐസ്വാളിന്റെ രണ്ടാമത്തെ ഗോൾ നേടിയത്. രണ്ടാമത്തെ ഗോൾ വഴങ്ങിയതോടെ സർവ്വശക്തിയുമെടുത്ത് പൊരുതിയ ഗോകുലം നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും  കിട്ടിയ അവസരങ്ങൾ ഒന്നും മുതലാക്കാനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Comments are closed, but trackbacks and pingbacks are open.