യുവ ഗോൾകീപ്പർ ഐസാളിൽ

- Advertisement -

പുതിയ ഐലീഗ് സീസണ് മുന്നോടിയായി ഒരു യുവ ഗോൾ കീപ്പറെ ഐസാൾ സൈൻ ചെയ്തു. ലാൽമുവൻസംഗയെ ആണ് ഐസാൾ സൈൻ ചെയ്തിരിക്കുന്നത്. താരം ഒരു വർഷത്തെ കരാർ ഐസാളിൽ ഒപ്പുവെച്ചു. ആദ്യമായാണ് ലാൽമുവൻസംഗ ഒരു ദേശീയ ലീഗ് ക്ലബിൽ എത്തുന്നത്. ഇതുവരെ മിസോറാം ക്ലബായ‌ ഇലക്ട്രിക് വെങ് എഫ് സിയുടെ വല കാക്കുക ആയിരുന്നു ലാൽമുവൻസംഗ. അവസാന മിസോറാം പ്രീമിയർ ലീഗിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രകടനങ്ങൾ നടത്താൻ ലാൽമുവൻസംഗയ്ക്ക് ആയിരുന്നു.

Advertisement