ഐസോളിന് ഗോളടിക്കാൻ ജപ്പാനിൽ നിന്നും ഐവറി കോസ്റ്റിൽ നിന്നും താരങ്ങൾ

ഐ ലീഗ് ചാമ്പ്യന്മാരായ ഐസോൾ എഫ് സി കിരീടം നിലനിർത്താൻ വേണ്ടി ഒരുങ്ങുകയാണ്. അവസാനമായി രണ്ട് വിദേശ ഫോർവേഡുകളെയാണ് ഐസോൾ ടീമിൽ എത്തിച്ചിരിക്കുന്നത്. ഐവറി കോസ്റ്റ് താരം ദോദോസും ജപ്പാൻ താരം യുഗോ കൊബയാഷിയും. ദോദോസിന്റെ സൈനുങ്ങ് ഇന്നലെയാണ് ഐസോൾ പൂർത്തിയാക്കിയത്. ഇപ്പോൾ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ പീർലസിനു വേണ്ടി കളിക്കുകയാണ് ദോദോസ്. കൊൽക്കത്ത ഫുട്ബോൾ ലീഗ് അവസാനിച്ച ശേഷമാകും ദോദോസ് ഐസോൾ ടീമിനൊപ്പം ചേരുക.

കഴിഞ്ഞ ആഴ്ചയാണ് ജപ്പാനിലെ സ്റ്റാർ ഫോർവേഡ് യുഗോ കൊബയാഷിയെ ഐസോൾ സൈൻ ചെയ്തത്. തായ് ലീഗിൽ സോംഗ്ലാ യുണൈറ്റഡ് താരമായിരുന്നു യുഗോ. സോംഗ്ലോ യുണൈറ്റഡിന് വേണ്ടി 30 കളികളിൽ 13 ഗോളുകൾ നേടിയിട്ടുണ്ട്. നേരത്തെ ഫിലിപ്പീൻസ് ലീഗിലും യുഗോ കളിച്ചിട്ടുണ്ട്. മുൻ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ അവിലാഷ് പോളിനേയും ഐസോൾ ടീമിലെത്തിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇക്കാർഡിക്ക് ഇരട്ട ഗോൾ, ജയത്തോടെ ഇന്റർ മിലാൻ ആരംഭിച്ചു
Next articleജിങ്കൻ ഇവിടെയൊന്നും കളിക്കേണ്ട ആളല്ലെന്ന് ഇന്ത്യൻ കോച്ച്