Site icon Fanport

കാശ്മീരിന് ഐസാളിൽ സമനില

ഐലീഗിൽ ഇന്ന് നടന്ന ഐസാളും റിയൽ കാശ്മീരും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഗോളുകൾ ഒന്നും ഇന്ന് നേടിയില്ല. കാര്യമായ അവസരങ്ങളും ഇന്ന് ടീമുകൾ സൃഷ്ടിച്ചില്ല. പുതിയ പരിശീലലൻ ഹെൻറിയുടെ കീഴിലെ ഐസാളിന്റെ ആദ്യ മത്സരമായിരുന്നു ഇത്. മുൻ പരിശീലകൻ ഗിഫ്റ്റ് റൈഖാൻ കഴിഞ്ഞ ആഴ്ച ടീം വിട്ടിരുന്നു.

റിയൽ കാശ്മീരിന്റെ കിരീടം അ പോരാട്ടത്തിൽ ഇന്നത്തെ സമനില മോശമായി ബാധിക്കും. ഇന്ന് വിജയിച്ചിരുന്നു എങ്കിൽ രണ്ടാം സ്ഥാനത്തേക്ക് കാശ്മീരിന് തിരികെ എത്താമായിരുന്നു. ഇപ്പോൾ 22 പോയന്റുമായി മൂന്നാം സ്ഥാനത്താണ് റിയൽ കാശ്മീർ ഉള്ളത്. ഇന്നത്തെ സമനില ഐസാളിനെ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തേക്ക് എത്തിച്ചു.

Exit mobile version