ഈസ്റ്റ് ബംഗാളിന് തോൽവി, ഐസ്വാൾ എഫ്‌സി ലീഗിൽ ഒന്നാമത്

- Advertisement -

ഐ ലീഗിൽ ലീഗ് ടോപ്പേഴ്‌സ് ആയിരുന്ന ഈസ്റ്റ് ബംഗാളിനെ ചർച്ചിൽ ബ്രദേഴ്‌സ് അട്ടിമറിച്ചതോടെ ഐസ്വാൾ എഫ്‌സി ലീഗിൽ ഒന്നാമതെത്തി. ശിവജിയൻസിനെ പരാജയപ്പെടുത്തിയാണ് ഐസ്വാൾ ഒന്നാമതെത്തിയത്. മറ്റൊരു മത്സരത്തിൽ ഷില്ലോങ് ലജോങ് മിനേർവ എഫ്‌സിയെ പരാജയപ്പെടുത്തി.

ഇന്നത്തെ ആദ്യ മത്സരത്തിൽ തന്നെ അട്ടിമറിയാണ് കണ്ടത്. റലഗേഷൻ ഭീഷണി നേരിട്ടുകൊണ്ടിരുന്ന ചർച്ചിൽ ബ്രദേഴ്‌സ് ലീഗിൽ ഒന്നാമത് നിന്നിരുന്ന ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു അട്ടിമറിച്ചു. മത്സരത്തിന്റെ 7ആം മിനിറ്റിൽ തന്നെ വോൾഫിലൂടെ മുന്നിൽ എത്തിയ ചർച്ചിൽ 34ആം മിനിറ്റിൽ ക്രോമയിലൂടെ ലീഡ് രണ്ടായി ഉയർത്തി. 64ആം മിനിറ്റിൽ ക്രിസ് പെയ്‌നിയുടെ വകയായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോൾ. വിജയത്തോടെ ചർച്ചിൽ ബ്രദേഴ്‌സ് ലീഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഈസ്റ്റ് ബംഗാൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

രണ്ടാമത്തെ മത്സരത്തിൽ നോർത്തീസ്റ്റ് ടീമായ ഷില്ലോങ് ലജോങ് എഫ്‌സി മിനേർവ എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. 28ആം മിനിറ്റിൽ ലാൽമുയപ്പയിലൂടെ മുന്നിൽ എത്തിയ ഷില്ലോങിനെ 37ആം മിനിറ്റിലെ നരൈന്റെ ഗോളിൽ മിനേർവ സമനില പിടിച്ചു. എന്നാൽ 45ആം മിനിറ്റിൽ ഫാബിയോ ഗോൾ കണ്ടെത്തി ഷില്ലോങിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. 12 മത്സരങ്ങളിൽ ഇന് 19 പോയിന്റുമായി ഷില്ലോങ് നാലാം സ്ഥാനത് നിൽക്കുമ്പോൾ 13 മത്സരങ്ങളിൽ നിന്നും 11 പോയിന്റുമായി മിനേർവ എട്ടാം സ്ഥാനത്താണ്.

ഇന്നത്തെ മൂന്നാമത്തെ മത്സരത്തിൽ ഖാലിദ് ജമീലിന്റെ ഐസ്വാൾ എഫ്‌സി DSK ശിവജിയൻസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച് ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി. മത്സരം സമനിലയിൽ കലാശിക്കും എന്ന് തോന്നിയ നിമിഷത്തിൽ 85ആം മിനിറ്റിൽ ലാൽഡൻമാവിയ നേടിയ ഗോളിനാണ് ഐസ്വാൾ ശിവജിയൻസിനെ മറികടന്നത്. ഇതോടെ ഈസ്റ്റ് ബംഗാളിനെ മറികടന്ന് 13 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്കെത്താൻ ഐസ്വാളിനായി. 11 പോയിന്റുമായി ശിവജിയൻസ് 7ആം സ്ഥാനത്താണ്.

Advertisement