ഐസാൾ ഗോൾ കീപ്പർ കരാർ പുതുക്കി

ഐസാളിന്റെ ഗോൾ കീപ്പർ ലാൽരെം റുവാത അരേമ ക്ലബിൽ തുടരും. താരം പുതിയ കരാറിൽ ഒപുവെച്ചതായി ഐസാൾ ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ഒരു വർഷത്തേക്കാണ് അരേമയുടെ പുതിയ കരാർ. കഴിഞ്ഞ സീസണിലാണ് അരേമ ഐസാളിന്റെ സീനിയർ ടീമിലെ പ്രധാന ഭാഗമായി മാറിയത്.

അരേമയുടെ കരാർ പുതുക്കന്നതിനോടൊപ്പം യുവതാരം തെചി താത്രയെ ഐസാൾ സീനിയർ ടീമിലേക്ക് പ്രൊമോട്ട് ചെയ്യുകയും ചെയ്തു. അരുണാചൽ പ്രദേശ് സ്വദേശിയായ താത്ര കഴിഞ്ഞ സീസൺ വരെ ഐസാളിന്റെ അണ്ടർ 18 ടീമിലായിരുന്നു കളിച്ചിരുന്നത്.