ഗോകുലം ഇന്ന് ഐസോളിനെതിരെ

ഐ ലീഗിൽ മികച്ച പ്രകടനം തുടരുന്ന ഗോകുലം കേരള എഫ് സി നാളെ ഐസോളിനെ നേരിടും. ഐസോളിൽ വെച്ചാണ് മത്സരം. ഗോകുലത്തിന്റെ സീസണിലെ അവസാന എവേ മത്സരമാണ് നാളെ. സീസൺ തുടക്കത്തിൽ കോഴിക്കോട് വെച്ച് ഐസോളിനോടേറ്റ പരാജയത്തിന് കണക്ക് തീർക്കലാകും ഗോകുലത്തിന്റെ ലക്ഷ്യം.

അവസാന നാലു മത്സരങ്ങളിലും പരാജയമറിയാതെ മുന്നേറുകയാണ് ഗോകുലം എഫ് സി‌. മിനേർവ, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നിവരെ പരാജയപ്പെടുത്തിയ ബിനോ ജോർജ്ജും സംഘവും നിലവിലെ ചാമ്പ്യന്മാരെയും പരാജയപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial