ഐസ്വാൾ AFC എഫ്‌സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ

ഐസ്വാൾ എഫ്‌സി 2018 ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ കളിക്കും. ഏഷ്യയിലെ ടോപ്പ് ലെവൽ ടൂർണമെന്റിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ടീം നേരിട്ട് പ്ലേ ഓഫിലേക്ക് എത്തുന്നത്. നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഐസ്വാൾ എഫ്‌സി 2018 AFC ചാമ്പ്യൻസ് ലീഗിന്റെ വെസ്റ്റ് റീജിയൻ പ്ലേ ഓഫിൽ ആണ് മത്സരിക്കുക. ഇന്ത്യയിലെ ഔദ്യോഗിക ലീഗായ ഐ ലീഗ് ചാമ്പ്യന്മാരെന്ന നിലയ്ക്കാണ് മത്സരത്തിലേക്കുള്ള പ്രവേശനം. 2018 ജനുവരി 30 തിന് ഇറാനിയൻ ക്ലബ്ബായ സോബി അഹാൻ എഫ്‌സിയോടാണ് ഐസ്വാൾ എഫ്സിയുടെ മത്സരം.

കഴിഞ്ഞ സീസണിൽ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് ഐസ്വാൾ എഫ്‌സി ഐ ലീഗ് സ്വന്തമാക്കുന്നത്. നോർത്ത് ഈസ്റ്റ് റീജിയണിൽ നിന്നും രാജ്യത്തെ ഔദ്യോഗിക ലീഗ് സ്വന്തമാക്കിയ ആദ്യ ടീം കൂടിയാണ് ഐസ്വാൾ എഫ്‌സി. സാധാരണയായി ഗ്രൂപ്പ് മത്സരങ്ങളിൽ ജയിച്ചതിനു ശേഷമാണ് ഇന്ത്യൻ ക്ലബ്ബ്കൾ പ്ലേ ഓഫിലേക്ക് യോഗ്യത നേടുക. എന്നാൽ മത്സരത്തെ കുറിച്ച് ഇപ്പോളും ചില ഊഹാപോഹങ്ങൾ നിലനിൽക്കുന്നു. ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി ഈസ്റ്റ് ബംഗാളുമായി മത്സരം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നിലവിൽ ഷെഡ്യുൾ ചെയ്തിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ രണ്ടു രാജ്യങ്ങളിൽ രണ്ടു മത്സരങ്ങളിൽ പങ്കെടുക്കുക അസാധ്യമാണ്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial