ഖാലിദ് ജാമിലിന് പകരക്കാരനായി, പോൾ ഹോർഹെ കൊയ്‌ലോ ഇനി ഐസോളിനെ നയിക്കും

- Advertisement -

കഴിഞ്ഞ ഐലീഗ് സീസണിൽ ടീമിനെ ചാമ്പ്യന്മാരാക്കിയതിന് ശേഷം ഈസ്റ്റ് ബംഗാളിൽ ചേർന്ന ഖാലിദ് ജാമിലിന് പകരക്കാരനായി പോർച്ചുഗീസുകാരനായ പോൾ ഹോർഹ കൊയ്‌ലോയെ ഐസോൾ നിയമിച്ചു. 39കാരനായ പോൾ ഹോർഹെ കൊയ്‌ലോ ആയിരിക്കും 2017-18 സീസണിൽ ഐസോളിന്റെ ഹെഡ് കോച്ച്.

റെലഗേഷനിൽ നിന്നും മടങ്ങി വന്നു ഐ ലീഗ് നേടിയതിന് ശേഷമാണ് ഖാലിദ് ജാമിൽ ഈസ്റ്റ് ബംഗാളിലേക്ക് മാറിയത്, ഖാലിദ് ജാമിലിന് പകരക്കാരനായി കഴിഞ്ഞ സീസണിൽ ശിവജിയൻസിനെ പരിശീലിപ്പിച്ച ഡേവ് റോജേഴ്‌സ് ചുമതലയേറ്റെടുക്കും എന്നായിരുന്നു റിപ്പോർട്ടുകൾ എങ്കിലും ക്ലബ് മാനേജ്‌മന്റ്‌ ഹെഡ് കോച്ചായി പോൾ ഹോർഹെയെ നിയമിക്കുകയായിരുന്നു. UEFAയുടെ പ്രൊഫഷണൽ കോച്ചിങ് ലൈസൻസുള്ള ഈ പോർച്ചുഗീസുകാരൻ സ്പെയിൻ, പോർച്ചുഗൽ, പനാമ, ലാവോസ് തുടങ്ങിയ സ്ഥലങ്ങളിലെ ക്ലബുകളുമായി പ്രവർത്തിച്ചിട്ടുണ്ട്. സ്പെയിൻ ദേശീയ ടീമിന്റെ കൂടെ പ്ലാനിങ് അനലൈസിസ് വിഭാഗത്തിലും പോൾ പ്രവർത്തിച്ചിട്ടുണ്ട്.

ഐ എസ് എല്ലിന്റെ പകിട്ടു കൂട്ടാൻ വേണ്ടി ഐ ലീഗിനെ പറയാതെ തന്നെ എല്ലാവരും തരംതാഴ്ത്തിയിട്ടും മികച്ച ഒരു കോച്ചിനെ കണ്ടെത്തി ഐസോൾ തണുപ്പിലേക്ക് എത്തിച്ച ഐസോൾ മാനേജ്മെന്റിനെ അഭിനന്ദിക്കാതെ വയ്യ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement