Site icon Fanport

ഐസാളിനെ തോൽപ്പിച്ച് മോഹൻ ബഗാൻ വിജയവഴിയിൽ

ഐലീഗിലെ കിരീട പ്രതീക്ഷ നേരത്തെ തന്നെ അവസാനിച്ച മോഹൻ ബഗാൻ ഇന്ന് ഐസാൾ എഫ് സിയെ പരാജയപ്പെടുത്തി. ഐസാളിന്റെ ഹോമിൽ നടന്ന മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബഗാൻ സ്വന്തമാക്കിയത്. ബഗാനെ ഹെൻറി കിസേക 22ആം മിനുട്ടിൽ മുന്നിൽ എത്തിച്ചതായിരുന്നു. എന്നാൽ ക്രോമയുടെ ഗോളിലൂടെ ആദ്യ പകുതി അവസാനിക്കും മുമ്പ് ഐസാൾ സമനില പിടിച്ചു.

അവസാനം 78ആം മിനുട്ടിലെ ബിക്രംജിതിന്റെ ഗോൾ വേണ്ടി വന്നു മോഹൻ ബഗാന് വിജയം ഉറപ്പിക്കാൻ. ഈ ജയം മോഹൻ ബഗാനെ 26 പോയന്റുമായി നെറോകയ്ക്ക് ഒപ്പം എത്തിച്ചു. ഇനി മൂന്ന് മത്സരങ്ങൾ ആണ് ബഗാന് ബാക്കിയുള്ളത്. ഇപ്പോൾ ആറാമതുള്ള ബഗാൻ ആദ്യ നാലിൽ എങ്കിലും എത്താനാകുമെന്ന പ്രതീക്ഷയിലാണ്‌.

Exit mobile version