ആദ്യ വിജയം തേടി ഐസോളും ചർച്ചിലും ഇന്നിറങ്ങുന്നു

- Advertisement -

നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഐസോൾ എഫ്‌സി തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നു, ഇന്ന് രണ്ടിന് നടക്കുന്ന മത്സരത്തിൽ ഗോവൻ ടീം ചർച്ചിൽ ബ്രദേഴ്‌സ് ആണ് ഐസോളിന്റെ എതിരാളികൾ. ഐസോളിന്റെ ഹോം ഗ്രൗണ്ട് ആയ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്.

ആദ്യ മത്സരത്തിൽ ശക്തരായ ഈസ്റ്റ് ബംഗാളിനെ അവസാന മിനുട്ടിൽ സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഐസോൾ ഇറങ്ങുന്നത്. രണ്ടു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് ഈസ്റ്റ് ബംഗാളിനെ അവരുടെ ഗ്രൗണ്ടിൽ ഐസോൾ തളച്ചത്. ഇന്ന് ആദ്യ ഹോം മത്സരത്തിന് ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ഐസോൾ പ്രതീക്ഷിക്കുന്നുണ്ടാവില്ല.

കളിച്ച രണ്ടു മത്സരങ്ങളും പരാജയപ്പെട്ടു ലീഗിൽ അവസാന സ്ഥാനത്താണ് ചർച്ചിൽ ബ്രദേഴ്‌സ് ഉള്ളത്. ആദ്യ മത്സരത്തിൽ ഷില്ലോങ്ങിനോടും രണ്ടാം മത്സരത്തിൽ മോഹൻ ബാഗാനോടും വലിയ മാർജിനിൽ പരാജയപ്പെട്ട ചർച്ചിലിനു ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും ആശ്വാസമാവില്ല. ഐസോളിനെ അവരുടെ ഗ്രൗണ്ടിൽ പരാജയപ്പെടുത്തുക വെല്ലുവിളിയാണ് ചർച്ചിലിനു മുന്നിലുള്ളത്.

ഉച്ചക്ക് രണ്ടു മണിക്കാണ് മത്സരം തുടങ്ങുക, മത്സരം സ്റ്റാർ നെറ്റ്‌വർക്കിൽ തത്സമയം കാണാവുന്നതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement