മൂന്നു വിദേശ താരങ്ങളെ ഒരു ദിവസം സൈൻ ചെയ്ത് ഷില്ലോങ്ങ് ലജോങ്ങ്

ഷില്ലോങ്ങ് ലജോങ്ങ് ഐ ലീഗിനുള്ള ഒരുക്കത്തിനായി മൂന്നു വിദേശ താരങ്ങളെയാണ് ഇന്ന് സൈൻ ചെയ്തത്. ഐവറി കോസ്റ്റ് സ്ട്രൈക്കർ അബ്ദുലയി കോഫി, ലൈബീരിയൻ സെന്റർ ബാക്ക് ലോറൻസ് ഡോ, നൈജീരിയൻ മിഡ്ഫീൽഡർ ഡാനിയൽ ഒഡാഫിൻ എന്നിവരാണ് ഷില്ലോങ്ങ് ലജോങ്ങിന്റെ ചുവപ്പ് ജേഴ്സിയിലേക്ക് എത്തിയിരിക്കുന്നത്.

ഐവറി കോസ്റ്റുകാരനായ കൊഫി ഒമാൻ ക്ലബായ അൽ സുവൈകിന്റെ സ്റ്റാർ സ്ട്രൈക്കറായിരുന്നു. 2015-16 സീസണിൽ സുവൈകിനു വേണ്ടി 26 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ സുവൈക് നേടിയിരുന്നു. അൽ ഖലീജ്, സഹം എന്നീ ക്ലബുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.

30കാരനായ ലൈബീരിയൻ ഡിഫൻഡർ ലോറൻസ് ഗുനിയൻ ലീഗിൽ ഡിപോർട്ടീവോ മൊൺഗാമോ ക്ലബിനു വേണ്ടി മികച്ച പ്രകടനങ്ങൾ നടത്തിയ താരമാണ്. മുമ്പ് ഒമാൻ ക്ലബായ അൽ ശബാബിനു വേണ്ടിയും ബൂട്ടു കെട്ടിയിട്ടുണ്ട്. സ്പാനിഷ് സെഗുണ്ട ഡിവിഷനിലും താരം കളിച്ചിട്ടുണ്ട്.

ഡാനിയൽ ഒഡാഫിൻ നൈജീരിയൻ താരമാണ്. 28കാരനായ ഒഡാഫിൻ ഡിഫൻസീവ് മിഡ്ഫീൽഡർ റോളിലാണ് കഴിവ് തെളിയിച്ചിട്ടുള്ളത്. ലെബനീസ് പ്രീമിയർ ലീഗ് ക്ലബായ അൽ നബി ഷീറ്റിനു വേണ്ടിയാണ് അവസാനം കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡേ നൈറ്റ് ടെസ്റ്റിനു ഒരുങ്ങി ന്യൂസിലാണ്ടും
Next articleഐപിഎല്‍ മീഡിയ റൈറ്റ്സ് ഇ-ലേലം വേണ്ട: സുപ്രീം കോടതി