Site icon Fanport

റിയൽ കാശ്മീരിനെതിരെ ഗോകുലത്തിന്റെ മൂന്ന് താരങ്ങൾക്ക് അരങ്ങേറ്റം

Fanport©
ഗോകുലം കേരള എഫ് സിയും റിയൽ കാശ്മീർ എഫ് സിയും തമ്മിലുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. ടീമിൽ നിരവധി മാറ്റങ്ങൾ ബിനോ ജോർജ്ജ് ഇന്ന് വരുത്തിയിട്ടുണ്ട്. മൂന്ന് പുതിയ താരങ്ങൾ ഇന്ന് ഗോകുലം ജേഴ്സിയിൽ അരങ്ങേറും. ആറാം വിദേശ താരമായി എത്തിയ ജോയൽ സണ്ടെ ആണ് ഒരു അരങ്ങേറ്റ താരം. മുൻ മിനേർവ താരമായ സണ്ടെ ഇന്നലെയാണ് ടീമിനൊപ്പം ചേർന്നത്. അറ്റാക്ക് ഇന്ന് സൻടെയുടെ നേതൃത്വത്തിൽ ആകും നടക്കുക.

കാശ്മീരി യുവതാരമായ ഡിമ്പിൾ ഭഗത് ആണ് അരങ്ങേറ്റം നടത്തുന്ന മറ്റൊരു താരം. ഭഗത് ഇന്മ് അരങ്ങേറ്റം നടത്തും എന്ന് ബിനോ ജോർജ്ജ് ഇന്നലെ തന്നെ പറഞ്ഞിരുന്നു. ഗോൾ കീപ്പർ അർണബ് ദാസാണ് മറ്റൊരു അരങ്ങേറ്റ താരം. സീനിയർ താരമായ അർണബ് ദാസ് ഈ സീസൺ തുടക്കത്തിലാണ് ഗോകുലത്തിൽ എത്തിയത്. ഇന്ന് ക്യാപ്റ്റൻ ആം ബാൻഡ് അണിയുന്നതും അർണബദ് ദാസ് ആണ്. ഒന്നാം നമ്പർ ആയ ഷിബിൻ രാജ് സർവീസസിനൊപ്പം ചേർന്നതിനാൽ ആണ് ഇന്ന് അർണബ് വലകാക്കുന്നത്.

Fanport©

Exit mobile version