സെക്കൻഡ് ഡിവിഷൻ, ആറു ഗോൾ വിജയവുമായി ചിംഗ വെംഗ്

സെക്കൻഡ് ഡിവിഷൻ ഐലീഗിന്റെ ഫൈനൽ റൗണ്ടിൽ ചിംഗ വെഗിന് തകർപ്പൻ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ലോൺ സ്റ്റാർ കാശ്മീരിനെയാണ് ചിംഗ വെഗ് തോൽപ്പിച്ചത്. ആറു ഗോളുകളാണ് ചിംഗ വെംഗ് ലോൺസ്റ്റാർ വലയിൽ കയറ്റിയത്. ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയം ചിംഗ വെംഗ് സ്വന്തമാക്കുകയും ചെയ്തു. മസ്ദംഗ്ലിയാന ഇന്ന് ചിങ വെംഗിനായി ഇരട്ട ഗോളുകൾ നേടി.

ഹംസ, വൻലാൽബിയ ചാങ്തെ, ലാൽദിൻപുല എന്നിവരാണ് ചിംഗയുടെ മറ്റു ഗോളുകൾ നേടിയത്. ചിംഗ വെംഗിന്റെ മൂന്നാം ജയമാണിത്. അഞ്ചു മത്സരങ്ങളിൽ നിന്ന് 10 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ചിംഗ വെഗ് ഇപ്പോൾ. 12 പോയന്റുമായി ട്രാവു തന്നെയാണ് ഇപ്പോഴും മുന്നിൽ. ബാക്കി 2 മത്സരങ്ങളിൽ നിന്ന് 2 പോയന്റ് നേടിയാൽ ട്രാവു ലീഗ് ചാമ്പ്യന്മാരാകും.