ഐ ലീഗ് രണ്ടാം ഡിവിഷൻ ലീഗിന്റെ രൂപഘടനയിൽ തീരുമാനായി, ഇന്നലെ എഐഎഫ്എഫ് ആസ്ഥാനത്തു നടന്ന മീറ്റിങ്ങിനൊടുവിലാണ് തീരുമാനം ഉണ്ടായത്, അത് പ്രകാരം പുതിയ ഐ ലീഗ് രണ്ടാം ഡിവിഷനിൽ 20 ടീമുകൾ ആയിരിക്കും മത്സരിക്കുക.
20 ടീമുകൾ മല്‍സരിക്കുന്ന ഐ ലീഗ് രണ്ടാം ഡിവിഷനിൽ 12 ടീമുകൾ സ്റ്റേറ്റുകളിൽ നിന്നായിരിക്കും, 8 ടീമുകൾ ISL ക്ലബുകളുടെ റിസർവ് ടീമുകളും ആയിരിക്കും. ISL ക്ലബുകളുടെ റിസർവ് ടീമുകളിൽ അണ്ടർ 23 കളിക്കാർ മാത്രമേ പാടുള്ളു എന്ന നിബന്ധന വെക്കാൻ സാധ്യത ഉണ്ട്.
രണ്ടാം ഡിവിഷനിലെ ടീമുകൾക് ടീമിൽ ഉൾപ്പെടുത്താവുന്ന വിദേശ കളിക്കാരുടെ എണ്ണത്തിലും തീരുമാനം ആയിട്ടുണ്ട്. ഒരു ടീമിൽ പരമാവധി 3 വിദേശ താരങ്ങളെ മാത്രമേ ഉൾപ്പെടുത്താൻ കഴിയു. അതിൽ 1 കളിക്കാരൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമാവണം എന്ന നിബന്ധനയും ഉണ്ട്. രണ്ടു വിദേശ താരങ്ങൾക്ക് ഒരേ സമയം കളത്തിൽ ഇറങ്ങാൻ കഴിയും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial