Site icon Fanport

“റൊണാൾഡോയേക്കാൾ പത്ത് ഇരട്ടി മികവ് മെസ്സിക്ക് ഉണ്ട്”

മെസ്സിയും റൊണാൾഡോയുമായി താരതമ്യമേ പാടില്ല എന്ന അഭിപ്രായവുമായി ഡച്ച് ഫുട്ബോളർ ഹണ്ടെലാർ. ഡച്ച് ഫുട്ബോൾ മാഗസിന് നൽകിയ ഇന്റർവ്യൂവിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ ഏറെ മെച്ചമാണ് മെസ്സി എന്ന അഭിപ്രായം ഹണ്ടെലാർ പങ്കുവെച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ നല്ല കളിക്കാരനാണ്. പക്ഷെ മെസ്സിയുമായി താരതമ്യം ചെയ്യാൻ ആകില്ല. മെസ്സി റൊണാൾഡോയേക്കാൾ 10 മടങ്ങ് മെച്ചപ്പെട്ട കളിക്കാരനാണ് ഹണ്ടെലാർ പറഞ്ഞു.

ഇപ്പോൾ അയാക്സിനു വേണ്ടി കളിക്കുഅ ഹണ്ടെലാർ കഴിഞ്ഞ വർഷം രണ്ട് കിരീടങ്ങൾ അയാക്സിനൊപ്പം നേടിയിരുന്നു. ഈ സീസണിൽ റൊണാൾഡോയുടെ ഫോം മങ്ങിയതോടെ റൊണാൾഡോയെ വിമർശിച്ചും മെസ്സിയെ പുകഴ്ത്തിയും പലരും രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തവണ ബാലൻ ഡി ഓർ പ്രതീക്ഷയും മെസ്സിക്ക് ഉണ്ട്. ലാലിഗ, ചാമ്പ്യൻസ് ലീഗ് എന്നിവിടങ്ങളിൽ മെസ്സി ആയിരുന്നു ഈ സീസണിൽ ടോപ്പ് സ്കോറർ.

Exit mobile version