
മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഹുവാൻ മാറ്റയുടെ ചാരിറ്റി സംരംഭമായ “കോമൺ ഗോളിൽ” ഇനി ജർമൻ പ്രതിരോധനിര താരം മാറ്റ്സ് ഹമ്മൽസും, തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ മാറ്റയാണ് ഹമ്മൽസും കോമൺ ഗോളിൽ ചേരുന്ന കാര്യം അറിയിച്ചത്.
ഈ മാസം ആദ്യമാണ് മാറ്റ കോമൺ ഗോളിനെ കുറിച്ച് അറിയിച്ചത്. കഴിഞ്ഞ മാസം മുംബൈ സന്ദശിച്ച ശേഷം മുംബൈയിലെ ദാരിദ്ര്യം കണ്ടു തന്റെ ശമ്പളത്തിന്റെ ഒരു ശതമാനം ചാരിറ്റി പ്രവർത്തങ്ങൾക്കായി മാറ്റി വെക്കാൻ തീരുമാനിക്കുകയായിരുന്നു മാറ്റ. ശമ്പളത്തിന്റെ 1% ചാരിറ്റിക്കായി മാറ്റി വെക്കാൻ തയ്യാറുള്ള 11 കളിക്കാരെ ചേർത്ത് ഒരു “കോമൺ ഗോൾ സ്റ്റാർട്ടിങ് XI” രൂപീകരിക്കുകയാണ് ലക്ഷ്യമെന്ന് മാറ്റ പറഞ്ഞിരുന്നു, അതിലേക്കാണ് ഹമ്മൽസ് ചേർന്നിരിക്കുന്നത്.
“കോമൺ ഗോൾ കേട്ടപ്പോൾ, ഫുട്ബോളിന് ലോകത്തെ മെച്ചപ്പെടുത്താൻ വേണ്ടി ലഭിച്ച മികച്ച അവസരമാണെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു,അത് കൊണ്ട് തന്നെ കോമൺ ഗോളിന്റെ ഭാഗമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു” – ഹമ്മൽസ് പറഞ്ഞു
മാറ്റയുടെ കോമൺ ഗോളിനെ കുറിച്ചു ഇവിടെ വായിക്കാം
മുംബൈ ചേരികൾ കണ്ട് മാറ്റ തീരുമാനിച്ചു, തന്റെ ശംബളത്തിന്റെ ഒരു ഭാഗം ഇവർക്ക്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial