വിവാദങ്ങൾ ശ്രദ്ധകിട്ടാനുള്ള ചിലരുടെ ശ്രമം, നല്ലത് പറയാനില്ലേൽ മിണ്ടാതിരിക്കുക; ഹ്യൂം

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ ബെർബറ്റോവ് തുടക്കമിട്ട വിവാദങ്ങൾക്കെതിരെ ഇയാൻ ഹ്യൂമിന്റെ പ്രതികരണം. സംഭവത്തോട് നേരിട്ടല്ല എങ്കിലും ബെർബയുടേയും മൈക്കിൾ ചോപ്രയുടേയും വിവാദങ്ങലെ ഉന്നം വെച്ചാണ് ഇയാൻ ഹ്യൂം പ്രതികരിച്ചത്. “നിങ്ങൾക്ക് നല്ലത് ഒന്നും പറയാൻ ഇല്ലായെങ്കിൽ ഒന്നും പറയാതിരിക്കുക” എന്ന ക്വോട്ട് ട്വീറ്റ് ചെയ്താണ് ഹ്യൂം പ്രതികരിച്ചത്‌.

ആരെയും ഉദ്ദേശിച്ചല്ല ഇത് പറഞ്ഞതെന്നും അവസാന കുറച്ച് ദിവസങ്ങളായി അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണെന്നും, അതിലൂടെ ഒന്നുകൂടെ ശ്രദ്ധ കിട്ടലാണ് ഇത്തരം കമന്റുകൾ ചെയ്യുന്നവരുടെ ലക്ഷ്യമെന്നും ഹ്യൂം ട്വിറ്ററിൽ കുറിച്ചു.

നേരത്തെ ഡേവിഡ് ജെയിംസിനെതിരെ ബെർബറ്റോവ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇടുകയും അതിനെ അനുകൂലിച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരം ചോപ്ര രംഗത്ത് വരികയും ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement