ഉടൻ ചൈന വിടും എന്ന് ഹൾക്ക്

ബ്രസീലിയൻ ഫുട്ബോളറായ ഹൾക്ക് താൻ അധികം താമസിയാതെ ചൈനയിലെ ഫുട്ബോൾ അവസാനിപ്പിക്കും എന്ന് പറഞ്ഞു. ഈ സീസൺ ആകും തന്റെ ചൈനയിലെ അവസാന സീസൺ എന്നാണ് ഹൾക്ക് പറയുന്നത്. ഇപ്പോൾ ചൈനീസ് സൂപ്പർ ലീഗിലെ ഷാങ്ഹായ് സിപ്ഗിനാണ് ഹൾക്ക് കളിക്കുന്നത്. ഈ സീസണോടെ കരാർ അവസാനിക്കും എങ്കിലും ഹൾക്കിന്റെ കരാർ ഷാങ്ഹായ് ക്ലബിന് വേണമെങ്കിൽ ഒരു വർഷത്തേക്ക് കൂട്ടാം.

2016 മുതൽ ഹൾക്ക് ചൈനയിലാണ് കളിക്കുന്നത്. ഷാങ്ഹായ്ക്ക് ഒപ്പം രണ്ട് കിരീടങ്ങൾ ഹൾക്ക് ഇതുവരെ ചൈനയിൽ നേടിയിട്ടുണ്ട്. ചൈന വിട്ട് തന്റെ നാടായ ബ്രസീലിലേക്ക് വരണം എന്നാണ് ഹൾക്ക് ആഗ്രഹിക്കുന്നത്. ബ്രസീലിലെ ഏതെങ്കിലും ഒരു ക്ലബിൽ നിന്നുള്ള ഓഫറിനായി കാത്തിരിക്കുകയാണ് 33കാരനായ ഹൾക്ക്.

Exit mobile version