ചൈനീസ് ലീഗിൽ ഓസ്കാറിനു പുറകെ ഹൾക്കിനും വിലക്ക്

- Advertisement -

ചൈനീസ് ലീഗിൽ വിവാദം കടുക്കുകയാണ്. തന്റെ Shanghai SIPG സഹതാരം ഓസ്കാറിന്റെ 8 കളി വിലക്കിനെതിരെ പ്രതികരിച്ചതിനാണ് ഹൾക്കിന് 2 കളികളിൽ നിന്ന് വിലക്ക് നേരിടേണ്ടി വരിക. Guangzhou R & F നെതിരെ 1-1 നു സമനില വഴങ്ങിയ മത്സരത്തിലെ മോശം പെരുമാറ്റത്തിനാണ് ഹൾക്കിന്റെ ബ്രസീൽ സഹതാരം കൂടിയായ ഓസ്കാറിന് വിലക്ക് നേരിട്ടത്.

കഴിഞ്ഞ ഞായറാഴ്ച്ച Henan Jiange നെതിരായ 4-1 വിജയത്തിന് ശേഷം സഹതാരം വു ലിക്കൊപ്പം ‘ഒന്നും പറയാനില്ല, ഒന്നും ചെയ്യാനും’ എന്ന ടീ ഷർട്ട് ഇട്ട് പ്രത്യക്ഷപ്പെട്ടതിനാണ് ഹൾക്കിന് വിലക്ക്. ഹൾക്കിനൊപ്പം വു ലിയും വിലക്ക് നേരിടും, വിലക്കിന് പുറമെ 7,375 അമേരിക്കൻ ഡോളർ താരങ്ങളിൽ നിന്ന് പിഴ ഈടാക്കാനും ചൈനീസ് സൂപ്പർ ലീഗ് തീരുമാനിച്ചു.

താരങ്ങൾക്ക് പുറമെ Shanghai പരിശീലകനും മുൻ ചെൽസി, ടോട്ടനം പരിശീലകനുമായ വിയാസ്-ബോസിനും വിലക്ക്‌ നേരിടേണ്ടി വരും. ഓസ്കാറിനെ പിന്തുണച്ച് വിയാസിട്ട Instagram പോസ്റ്റാണ് വിലക്കിന് കാരണമായി കരുതുന്നത്. 2 കളികളിലെ സ്റ്റേഡിയം വിലക്കിന് പുറമെ 2,360 അമേരിക്കൻ ഡോളർ പിഴയും വില്ലാസ് അടക്കണം. താരങ്ങളുടെയും പരിശീലകന്റേയും വിലക്ക് ചൈനീസ് ലീഗിൽ 14 മത്സരങ്ങൾക്ക് ശേഷം രണ്ടാമതുള്ള Shanghai യുടെ കിരീടപ്രതീക്ഷകൾക്ക് കടുത്ത തിരിച്ചടിയായേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement