യുണൈറ്റഡിന് ആദ്യ തോൽവി, ചരിത്രം തിരുത്തി ഹഡേഴ്സ്ഫീൽഡ്

- Advertisement -

അനായാസ ജയം പ്രതീക്ഷിച്ചു ഹഡേഴ്സ്ഫീൽഡ്നെ നേരിടാൻ അവരുടെ മൈതാനത്തിറങ്ങിയ ജോസ് മൗറീഞ്ഞോക്കും സംഘത്തിനും ഞെട്ടിക്കുന്ന തോൽവി. യുനൈറ്റഡ് ആക്രമണ നിരയെ മികച്ച രീതിയിൽ പ്രതിരോധിച്ച ഹഡേഴ്സ്ഫീൽഡ് അർഹിച്ച ജയമാണ് സ്വന്തമാക്കിയത്. ജയത്തോടെ ഹഡേഴ്സ്ഫീൽഡ് 12 പോയിന്റുമായി 10 ആം സ്ഥാനത്തും 20 പോയിന്റുള്ള യുനൈറ്റഡ് രണ്ടാം സ്ഥാനത്ത് തന്നെ തുടരും. 65 വർഷത്തിന് ശേഷമാണ് ഹഡേഴ്സ്ഫീൽഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിക്കുന്നത്.

മികിതാര്യനെയും രാഷ്ഫോഡിനും പകരം ലിംഗാർഡിനെയും മാർഷ്യലിനെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയ മൗറീഞ്ഞോയുടെ ടീം മികച്ച രീതിയിൽ കളി തുടങ്ങി. ഭൂരിഭാഗം സമായവും യുനൈറ്റഡ് പന്ത് കൈവശം വച്ചപ്പോൾ ഹഡേഴ്സ്ഫീൽഡ് കൗണ്ടർ അറ്റാക്കിങ്ങിലാണ് ശ്രദ്ദിച്ചത്‌. പക്ഷെ 24 ആം മിനുട്ടിൽ യുനൈറ്റഡ് പ്രതിരോധനിറ താരം ഫിൽ ജോണ്സ് പരിക്കേറ്റ് പുറത്തായതോടെ കളി മാറി. 28 ആം മിനുട്ടിൽ  യുണൈറ്റഡിനെ ഞെട്ടിച്ചു ഹഡേഴ്സ്ഫീൽഡ് ലീഡ് നേടി. ആരോണ് മൂയ് ആണ് ഗോൾ നേടിയത്. ഏറെ വൈകാതെ 28 ആം മിനുട്ടിൽ ഫിൽ ജോണ്സിന്റെ പകരക്കാരനായി ഇറങ്ങിയ ലിണ്ടലോഫ് വരുത്തിയ പിഴവ് മുതലെടുത്ത് ലോറന്റ് ടിപൊയ്ട്ട്രെ ആതിഥേയരുടെ ലീഡ് രണ്ടാക്കി ഉയർത്തി.

രണ്ടാം പകുതിക്ക് ഇറങ്ങും മുൻപേ മാർഷ്യലിനെയും മാറ്റയെയും പിൻവലിച്ച മൗറീഞ്ഞോ രാഷ്ഫോഡിനെയും മികിതാര്യനെയും കളത്തിൽ ഇറക്കി.

രണ്ടാം പകുതിയും ഭൂരിഭാഗം സമയവും പന്ത് കൈവശം വച്ച യുണൈറ്റഡിന് പക്ഷെ മികച്ച അവസരങ്ങൾ സൃഷ്ടിക്കാനായില്ല. ഒടുവിൽ 78 ആം മിനുട്ടിൽ റോമേലു ലുകാക്കു ബോക്സിലേക്ക് നൽകിയ പന്ത് ഹെഡ്ഡറിലൂടെ ഗോളിലാക്കി രാഷ്ഫോഡ് യുണൈറ്റഡിന് പ്രതീക്ഷ നൽകി. പക്ഷെ പിന്നീടുള്ള സമയമത്രയും ലീഡ് നിലനിർത്താൻ പൊരുതിയ ഹഡേഴ്സ്ഫീൽഡ് താരങ്ങൾ അതിൽ വിജയിച്ചു. അങ്ങനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് സീസണിലെ ആദ്യ തോൽവി ഹഡേഴ്സ്ഫീൽഡ് സമ്മാനിച്ചു.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement