മാസിഡോണിയൻ താരം കികോ ഗോകുലം എഫ് സിയിൽ

മാസിഡോണിയൻ മിഡ്ഫീൽഡർ കികോ എന്ന ഹ്രിസ്തിജൻ ഡെങ്കോവ്സ്കി എഫ് സിയിൽ. ടീമിനൊപ്പം കഴിഞ്ഞ ദിവസം ചേർന്ന താരം കരാറിന്റെ അവസാന നടപടികൾ പൂർത്തിയാക്കാനായി കാത്തിരിക്കുകയാണ്. അറ്റാക്കിംഗ് മിഡ്ഫീൽഡറായാണ് കികോ മികവ് തെളിയിച്ചിട്ടുള്ളത്.

സ്പാനിഷ് ക്ലബായ സി ഡി ഫെറിയോലെൻസിൽ ആണ് അവസാനം കികോ കളിച്ചത്. സ്പെയിനിലും മാസിഡോണിയയിലുമായാണ് കികോയുടെ ഫുട്ബോൾ കരിയർ. ആദ്യമായാണ് കികോ ഏഷ്യയിൽ എത്തുന്നത്. മുമ്പ് മാസിഡോണിയയുടെ അണ്ടർ 21 ടീമിനു വേണ്ടിയും കികോ കളിച്ചിട്ടുണ്ട്.

സൂപ്പർ കപ്പ് യോഗ്യതാ മത്സരത്തിന് ഗോകുലത്തിന്റെ ആദ്യ ഇലവനിൽ ഈ യുവതാരവും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial