Picsart 25 02 16 11 57 11 427

ഹോർമിപാമിന് സസ്‌പെൻഷൻ, കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തിൽ കളിക്കില്ല

മോഹൻ ബഗാന് എതിരായ മത്സരത്തിൽ മഞ്ഞ കാർഡ് വാങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക് ഹോർമിപാമിന് സസ്പെൻഷൻ. ഇന്നലെ മോഹൻ ബഗാനോട് പരാജയപ്പെട്ടതോടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേഓഫ് സാധ്യതകൾ എതാണ്ട് അവസാനിച്ചിരുന്നു. ഹോർമിപാം റുയിവയ്ക്ക് സീസണിലെ ഏഴാമത്തെ മഞ്ഞക്കാർഡ് ആണ് ഇന്നലെ ലഭിച്ചത്.

ഇത് കാരണം താരത്തിന് ഒരു മത്സരത്തിൽ സസ്പെൻഷൻ ലഭിക്കും. എഫ്‌സി ഗോവയ്‌ക്കെതിരായ നിർണായക മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാൻ ആകില്ല. ഹോർമിപാമിന്റെ അഭാവത്തിൽ മിലോസിന് ഒപ്പം പുതിയൊരു സെന്റർ ബാക്ക് പങ്കാളിയെ ബ്ലാസ്റ്റേഴ്സ് കണ്ടെത്തേണ്ടതായി വരും.

Exit mobile version