ഹിന്ദുസ്ഥാന് സമനില, സെക്കൻഡ് ഡിവിഷനിൽ നിന്ന് എഫ് സി കേരള പുറത്ത്

- Advertisement -

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ മികച്ച രണ്ടാം സ്ഥാനക്കാരായി ഫൈനൽ റൗണ്ടിലെത്താം എന്ന് എഫ് സി കേരളയുടെ ആഗ്രഹവും അവസാനിച്ചു. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ ഹിന്ദുസ്ഥാൻ എഫ് സി ഡെൽഹി യുണൈറ്റഡിനോട് ഗോൾരഹിത സമനില നേടിയതോടെ 20 പോയന്റുമായി മികച്ച രണ്ടാം സ്ഥാനക്കാരായി ഹിന്ദുസ്ഥാൻ എഫ് സി ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. എഫ് സി കേരളയ്ക്ക് 19 പോയന്റ് മാത്രമെ ഉണ്ടായിരുന്നുള്ളൂ.

ഇന്നലെ ഫതെഹ് ഹൈദരബാദിനോട് 2-0ന്റെ ലീഡ് കളഞ്ഞതാണ് എഫ് സി കേരളയ്ക്ക് തിരിച്ചടിയായയത്. 4-2ന്റെ പരാജയൻ നേരിട്ട എഫ് സി കേരള ഗ്രൂപ്പിൽ ഓസോൺ എഫ് സിക്കും പിറകിലാവുകയായിരുന്നു. ഓസോൺ എഫ് സി, റിയൽ കാശ്മീർ, TRAU എന്നിവരാണ് ഹിന്ദുസ്ഥാൻ എഫ് സിക്കൊപ്പം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement