Picsart 25 01 07 16 07 17 292

ഹ്യുങ് മിൻ സോണിന്റെ കരാർ ടോട്ടനം പുതുക്കി

ദക്ഷിണ കൊറിയൻ താരം ഹ്യുങ് മിൻ സണിന്റെ കരാർ ടോട്ടനം പുതുക്കി‌. 2026 ജൂൺ വരെ താരം ക്ലബ്ബിൽ തുടരുമെന്ന് ഉറപ്പാക്കിക്കൊണ്ട് ടോട്ടൻഹാം ഹോട്‌സ്‌പർ സോണിൻ്റെ കരാറിലെ ഒരു വർഷ ക്ലോസ് സജീവമാക്കുക ആയിരുന്നു. ഡിസംബർ മുതൽ നടന്നു വരുന്ന ചർച്ചകൾക്ക് ശേഷമാണ് ഈ നീക്കം.

2015ൽ ടോട്ടൻഹാമിൽ ചേർന്നതു മുതൽ ടോട്ടൻഹാമിൻ്റെ പ്രധാന താരമാണ് സോൺ. നിലവിലെ സീസണിലും സോൺ മികച്ച പ്രകടനം തുടരുകയാണ്. 5 ഗോളും 6 അസിസ്റ്റും ഇതുവരെ സംഭാവന ചെയ്തിട്ടുണ്ട്. 32കാരനായ താരം സ്പർസിനായി 300ൽ അധികം മത്സരങ്ങൾ കളിച്ചു കഴിഞ്ഞു.

Exit mobile version