Picsart 25 06 17 16 36 13 497

ഗോൾ കീപ്പർ ഹീറ്റൺ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു വർഷം കൂടെ

മാഞ്ചസ്റ്റർ യുണൈറ്റഡ് ടോം ഹീറ്റണെ ടീമിൽ നിലനിർത്തി. മുൻ ഇംഗ്ലണ്ട് ഇന്റർനാഷണൽ ഗോൾകീപ്പർ 2026 ജൂൺ വരെയുള്ള കരാർ ക്ലബിൽ പുതുതായി ഒപ്പുവെച്ചു. അവസാന നാലു വർഷമായി ടോം ഹീറ്റൺ യുണൈറ്റഡിൽ മൂന്നാം ഗോൾ കീപ്പർ ആയുണ്ട്. ഈ വരുന്ന സീസണിലും യുണൈറ്റഡിന്റെ മൂന്നാം കീപ്പറായി ഹീറ്റൺ ഉണ്ടാകും.

യുവതാരമായിരിക്കെ 13 വർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ ചിലവഴിച്ച താരമാണ് ഹീറ്റൺ. 39 കാരൻ കാർഡിഫ് സിറ്റി, ബ്രിസ്റ്റോൾ സിറ്റി, ബർൺലി, ആസ്റ്റൺ വില്ല എന്നീ ക്ലബുകളിൽ എല്ലാം കളിച്ചാണ് യുണൈറ്റഡിൽ തിരികെയെത്തിയത്. ഒനാനയ്ക്കും ബയിന്ദറിന്റെയും താഴെ ആകും ഹീറ്റന്റെ യുണൈറ്റഡിലെ സ്ഥാനം. യുണൈറ്റഡ് ഗോൾ കീപ്പിംഗ് ഡിപാർട്മെന്റിൽ മാറ്റങ്ങൾ നടത്താൻ ശ്രമിക്കുന്നുണ്ട്. ബയിന്ദർ ക്ലബ് വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒനാനയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ഒരു സൈനിംഗും യുണൈറ്റഡ് നോക്കുന്നുണ്ട്‌

Exit mobile version