Site icon Fanport

റയൽ മാഡ്രിഡിൽ തുടരാൻ തന്നെയാണ് ആഗ്രഹം എന്ന് ഹസാർഡ്

റയൽ മാഡ്രിഡിന്റെ മുന്നേറ്റ താരം ഈഡൻ ഹസാർഡ് ക്ലബ്ബിൽ തുടരാനും മാഡ്രിഡ് ജേഴ്സിയിൽ തന്നെ തന്റെ കഴിവ് തെളിയിക്കാനുമുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് സംസാരിച്ചു. 2019-ൽ ചെൽസിയിൽ ചേർന്നത് മുതൽ പരിക്കുകളോടും ഫോമിനോടും മല്ലിടുന്ന ഹസാർഡ് ഇപ്പോൾ ആഞ്ചലോട്ടിയുടെ ആദ്യ ഇലവനിൽ ഇല്ല.

ഹസാർഡ് 23 03 14 15 46 21 499

റയൽ മാഡ്രിഡിൽ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് ഹസാർഡ് പറഞ്ഞു. “ആളുകൾക്ക് സംശയങ്ങളുണ്ട്, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം, അടുത്ത വർഷവും ഞാൻ ഇവിടെയുണ്ടാകും. എനിക്ക് വീണ്ടും റയൽ മാഡ്രിഡിനായി കളിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, എനിക്ക് എന്റെ കഴിവ് തെളിയിക്കാൻ ആകും ”

താനും ആഞ്ചലോട്ടിയും തമ്മിൽ നല്ല ബന്ധമാണ് ഉള്ളത് എന്ന് ഹസാർഡ് പറയുന്നു. നിലവിൽ ലാ ലിഗ കിരീടത്തിനും യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിനും വേണ്ടി പോരാടുന്ന റയൽ മാഡ്രിഡ് ആരാധകർ ഹസാർഡിൽ ഇപ്പോൾ വലിയ പ്രതീക്ഷ വെക്കുന്നില്ല.

Exit mobile version