Site icon Fanport

“ലോകത്ത് രണ്ട് മികച്ച താരങ്ങളില്ല, ഒന്ന് മാത്രം, അത് മെസ്സി” – ഹസാർഡ്

മെസ്സിയെ പുകഴ്ത്തി കൊണ്ട് റയൽ മാഡ്രിഡിന്റെ പുതിയ സൈനിംഗ് ആയ ഹസാർഡ്. ലാലിഗയിൽ ഹസാർഡ് എത്തുന്നതോടെ മെസ്സി ഹസാർഡ് താരതമ്യങ്ങൾ തുടങ്ങുന്നത് ശരിയല്ല എന്ന അഭിപ്രായവുമായാണ് ഹസാർഡ് എത്തിയത്. താനും മെസ്സിയും തമ്മിൽ സാമ്യമുണ്ട്. അത് തങ്ങൾ രണ്ട് പേരും ഉയരം കുറഞ്ഞവരാണ് എന്നതാണ്. വേറെ ഒരു സാമ്യവുമില്ല. ഹസാർഡ് പറഞ്ഞു.

മെസ്സി എല്ലാ മത്സരത്തിലും ഗോളടിക്കും, താൻ അടിക്കാറില്ല. മെസ്സിയുമായി താരതമ്യ ചെയ്യപ്പെടാൻ മാത്രം താൻ ആയിട്ടില്ല എന്നും ഹസാർഡ് പറഞ്ഞു. ഈ ലോകത്ത് രണ്ട് മികച്ച താരങ്ങളില്ല. ഒരേയൊരു മികച്ച താരമേ ഉള്ളൂ അത് മെസ്സി മാത്രമാണെന്നും ഹസാർഡ് പറഞ്ഞു. ചെൽസിയിൽ നിന്ന് റെക്കോർഡ് തുകയ്ക്ക് റയൽ മാഡ്രിഡിൽ എത്തിയ ഹസാർഡ് റയലിനെ ലാലിഗ കിരീടത്തിലേക്ക് നയിക്കാമെന്ന പ്രതീക്ഷയിലാണ്.

Exit mobile version