Picsart 24 10 09 01 14 20 621

ഹാരി മഗ്വയർ ആഴ്ചകളോളം പുറത്ത്

ഒക്‌ടോബർ 6-ന് ആസ്റ്റൺ വില്ലയ്‌ക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ഹാരി മഗ്വയർ ആഴ്‌ചകളോളം പുറത്തിരിക്കും. താൻ തിരിച്ചുവരാൻ സമയമെടുക്കും എന്ന് ഡിഫൻഡർ ഹാരി മഗ്വയർ തന്നെ സ്ഥിരീകരിച്ചു.

ഇൻ്റർനാഷണൽ ബ്രേക്കിന് ശേഷം യുണൈറ്റഡ് പ്രീമിയർ ലീഗിലും യൂറോപ്പ ലീഗിലും നിർണായക മത്സരങ്ങളെ അഭിമുഖീകരിക്കുന്നതിനാൽ മഗ്വെയറിൻ്റെ അഭാവം മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശങ്ക നൽകും. ഡിഫൻസിൽ മസ്റോയ്, ലെനി യോറോ, മലാസിയ, ലൂക് ഷോ എന്നിവരെല്ലാം ഇപ്പോൾ പുറത്താണ്.

Exit mobile version