Picsart 24 03 17 19 36 10 435

ഹാരി കെയ്ന് പരിക്ക്, ഇംഗ്ലണ്ട് ബ്രസീൽ പോരാട്ടം നഷ്ടമാകും

ബയേൺ മ്യൂണിക്ക് സ്ട്രൈക്കർ ഹാരി കെയ്ന് പരിക്ക്. താരത്തിന്റെ ആങ്കിളിന് പരിക്കേറ്റതായി ബയേൺ തന്ന്സ് അറിയിച്ചു. കെയ്ൻ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആയി ഇംഗ്ലണ്ടിനൊപ്പം ചേരും എങ്കിലും താരം കളിക്കാൻ സാധ്യതയില്ല. ഇംഗ്ലണ്ടിന്റെ 2 മത്സരങ്ങളും കെയ്നിന് നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ.

മാർച്ച് 23ന് ബ്രസീലിന് എതിരെയും മാർച്ച് 26ന് ബെൽജിയത്തിന് എതിരെയും ആണ് ഇംഗ്ലണ്ടിന്റെ ഈ ഇന്റർ നാഷണൽ ബ്രേക്കിലെ മത്സരങ്ങൾ. മാർച്ച് 30ന് നടക്കുന്ന ബയേണും ഡോർട്മുണ്ടും തമ്മിലുള്ള മത്സരത്തിനു മുന്നെ കെയ്ൻ ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് ക്ലബ് പ്രതീക്ഷിക്കുന്നു. ഈ സീസണിൽ 31 ഗോളുകൾ ബുണ്ടസ് ലീഗയിൽ കെയ്ൻ അടിച്ചിട്ടുണ്ട്.

Exit mobile version