Site icon Fanport

റൂണിയെ മറികടന്നു, ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ടോപ് ഗോൾ സ്കോറർ ആയി ഹാരി കെയ്ൻ

ഹാരി കെയ്ൻ ഗോളടിയ ചരിത്രങ്ങൾ തിരുത്തുകയാണ്‌. ഇറ്റലിക്കെതിരായ അവരുടെ ആദ്യ യൂറോ 2024 യോഗ്യതാ മത്സരത്തിൽ തന്റെ രാജ്യത്തിനായി ഗോൾ നേടിയതോടെ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ടോപ് സ്കോറർ ആയി കെയ്ൻ മാറി. ഇറ്റലിക്ക് എതിരായ ആദ്യ ഗോൾ കെയ്നിന്റെ ഇംഗ്കണ്ടിനായുള്ള 54-ാം ഗോൾ ആയിരുന്നു.

കെയ്ൻ 23 03 24 02 20 02 124

29 കാരനായ കെയ്ൻ, ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് ഗോൾ നേടിയപ്പോൾ വെയ്ൻ റൂണിയുടെ 53 ഗോൾ എന്ന റെക്കോർഡിന് ഒപ്പമെത്തിയിരുന്നു. ലോകകപ്പ് കഴിഞ്ഞുള്ള ഇംഗ്ലണ്ടിനായുള്ള ആദ്യ മത്സരത്തിൽ തന്നെ റെക്കോർഡ് തംറ്റേത് മാത്രമാക്കാൻ കെയ്നിനായി. ഇംഗ്ലണ്ടിന്റെ മാത്രമല്ല ടോട്ടനത്തിന്റെയുൻ റെക്കോർഡ് ഗോൾ സ്‌കോററാണ് കെയ്ൻ.

Exit mobile version