ഹക്കുവും കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കില്ല

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പുതിയ സീസണായുള്ള ഒരുക്കത്തിനായി മെൽബൺ സിറ്റിയെ നേരിടുമ്പോൾ പരിക്ക് കാരണം ഒരു താരം കൂടെ പുറത്തിരിക്കേണ്ടി വരും എന്ന് ഉറപ്പായി. കേരള ബ്ലാസ്റ്റേഴ്സിൽ ഈ സീസണിൽ എത്തിയ യുവ ഡിഫൻഡർ അബ്ദുൽ ഹക്കു ആണ് പരിക്ക് കാരണം ഇന്ന് വിട്ട് നിക്കുമെന്ന് ഉറപ്പായത്. നേരത്തെ സി കെ വിനീതും ഇന്ന് പരിക്ക് കാരണം ഇറങ്ങില്ല എന്ന് ഉറപ്പായിരുന്നു.

കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലായിരുന്നു ഹക്കു കളിച്ചത്. ഇന്നലെ പരിശീലനത്തിനിടെ ആണ് ഹക്കുവിന് പരിക്കേറ്റത്. ഹക്കുവിന്റെ പരിക്ക് സാരമുള്ളതാണെന്നും ഒരു മാസമെങ്കിലും പുറത്തിരിക്കേണ്ടി വരുമെന്നുമാണ് വിവരങ്ങൾ. കഴിഞ്ഞ സീസണിലും ഹക്കുവിനെ പരിക്ക് അലട്ടിയിരുന്നു. സി കെ വിനീതിനൊപ്പം ഹക്കുവിനും ഈ പ്രീസീസൺ ടൂർണമെന്റിലെ രണ്ട് മത്സരങ്ങളും നഷ്ടമാകും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version