Picsart 23 03 03 16 13 02 641

ഹകീമിക്ക് എതിരെ ബലാത്സംഗ കുറ്റത്തിന് കേസ്!!

ഫ്രാൻസിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പി എസ് ജി ഫുൾബാക്ക് അച്റഫ് ഹകീമിക്ക് എതിരെ പോലീസ് ബലാത്സംഗ കുറ്റൻ ചുമത്തി. അവസാന കുറച്ചു ദിവസങ്ങളായി ഹകീമി ഒരു സ്ത്രീ നൽകിയ പരാതിയിൽ അന്വേഷണത്തിന്റെ പരിധിയിൽ ആയിരുന്നു. ഇന്ന് പോലീസ് ഹകീമിക്ക് എതിരെ കേസ് എടുക്കാൻ തന്നെ തീരുമാനിച്ചു.

ഫെബ്രുവരി 25 ന് വൈകുന്നേരം അത്താഴത്തിന് ആയി ഹക്കിമിയുടെ വീട്ടിൽ പോയ യുവതിയാണ് ഹകീമിയിൽ നിന്ന് പീഡനം നേരിട്ടതായി പരാതി നൽകിയത്. ഫെബ്രുവരി 27 ഞായറാഴ്ച്ച ആണ് പീഡനത്തിനിരയായ പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.

ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഹക്കിമിയെ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹത്തിന്റ്ർ പ്രതിനിധികൾ കഴിഞ്ഞ ദിവസം ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഹകീമി ഇന്നും ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയിട്ടുണ്ട്. കേസ് ചുമത്തിയതോടെ പി എസ് ജി ക്ലബ് ഹകീമിക്ക് എതിരെ നടപടി എടുക്കേണ്ടി വരും. ഇതുവരെ ക്ലബ് ഔദ്യോഗിക പ്രസ്താവനകൾ ഈ വിഷയത്തിൽ പുതുതായി നടത്തിയിട്ടില്ല.

Exit mobile version