Picsart 22 12 26 10 11 58 863

ഹാളണ്ട് മെസ്സിയെയും റൊണാൾഡോയേയും പോലെ 800ൽ അധികം ഗോൾ നേടും എന്ന് ഡി ബ്രുയിൻ

മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിംഗ് താരം എർലിംഗ് ഹാളണ്ട് തന്റെ കരിയറിൽ 800ൽ അധികം ഗോളുകൾ നേടാനാകുമെന്ന് താൻ വിശ്വസിക്കുന്നു എന്ന് കെവിൻ ഡി ബ്രൂയ്ൻ. ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും പോലെ അപൂർവ്വ താരങ്ങൾക്ക് മാത്രമെ കരിയറിൽ അത്രയധികം ഗോൾ നേടാൻ ആയിട്ടുള്ളൂ. മെസ്സിക്ക് ഇനി 7 ഗോളുകൾ കൂടിയെ 800 ഗോൾ ആകാൻ വേണ്ടി. റൊണാൾഡോ ഇതിനകം ത‌ന്നെ 800ൽ കൂടുതൽ ഗോൾ നേടിയിട്ടുണ്ട്.

ഹാളണ്ടിന് ഇതിനകം 200 ഗോളുകൾ ഉണ്ട്, അതിനാൽ അവൻ ഫിറ്റ്നസ് നിലനിറുത്തുകയും ചെയ്യുന്ന കാര്യങ്ങൾ ഇതുപോലെ ചെയ്യുകയും ചെയ്താൽ അയാൾക്ക് 600, 700 അല്ലെങ്കിൽ 800 വരെ ഗോളുകൾ നേടാൻ ആകും ,” ഡി ബ്രൂയിൻ പറഞ്ഞു.

അഗ്വേറോ ലുകാകു പോലുള്ള താരങ്ങൾക്ക് ഒപ്പം കളിച്ചിട്ടുള്ള ഡി ബ്രുയിൻ അവരൊക്കെ 300, 400 ഗോളുകൾ നേടിയിട്ടുണ്ട് എന്നും എന്നാൽ എർലിംഗ് ഗോൾ മുഖത്ത് അവരേക്കാൾ ശ്രദ്ധാലു ആണെന്നും ഇവരെക്കാൾ അപ്പുറം ഗോൾ നേടാൻ ഹാളണ്ടിന് ആകും എന്നും ഡി ബ്രുയിനെ പറഞ്ഞു.

ഹാൾണ്ട് ഇപ്പോഴും ചെറുപ്പമാണ്, അവൻ തന്റെ ഫുട്ബോളിനെ വളരെ ഗൗരവമായി കാണുന്നു. അവൻ ഗോളുകൾ സ്‌കോറു ചെയ്യുന്നത് ഇഷ്ടപ്പെടുന്നു എന്നും കെ ഡി ബി പറഞ്ഞു.

Exit mobile version