Picsart 23 10 17 09 04 14 159

ഹാളണ്ടും എംബപ്പെയും പിറകിൽ, 38ആം വയസ്സിലും റൊണാൾഡോ ടോപ് സ്കോറർ

2023ലും റൊണാൾഡോ തന്നെ താരം. ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരുടെ ലിസ്റ്റിൽ റൊണാൾഡോ ആണ് ഇപ്പോൾ ഒന്നാമത് നിൽക്കുന്നത്. യുവതാരങ്ങളായ ഹാളണ്ടിനെയും എംബപ്പെയെയും എല്ലാം പിറകിലാക്കി ആണ് ഇന്നലെയോടെ റൊണാൾഡോ മുന്നിൽ എത്തിയത്. ഇന്നലെ ബോസ്നിയക്ക് എതിരെ നേടിയ ഇരട്ട ഗോളുകളോടെ റൊണാൾഡോക്ക് 2023ൽ ക്ലബിനും രാജ്യത്തിനും കൂടെ 40 ഗോളുകൾ ആയി.

ഇതുവരെ ഒന്നാമത് ഉണ്ടായിരുന്ന മാഞ്ചസ്റ്റർ സിറ്റി താരം ഹാളണ്ടിനെ റൊണാൾഡോ ഇന്നലെ മറികടന്നു. ഹാളണ്ട് ഇതുവരെ 39 ഗോളുകൾ ആണ് നേടിയത്. 35 ഗോളുകളുമായി എംബപ്പെ ആണ് മൂന്നാം സ്ഥാനത്ത്‌. ലയണൽ മെസ്സി ഈ വർഷം 26 ഗോളുകൾ മാത്രമെ നേടിയിട്ടുള്ളൂ. റൊണാൾഡോ ഈ സീസണിൽ മാത്രം ഇതുവരെ 20 ഗോളുകൾ നേടി കഴിഞ്ഞു.

Exit mobile version