Site icon Fanport

ഹാളണ്ടിന് ഇരട്ട ഗോൾ, നോർവേക്ക് വിജയം

എർലിംഗ് ഹാലൻഡ് ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ നോർവേ വ്യാഴാഴ്ച സൈപ്രസിനെ 4-0 എന്ന സ്കോറിന് തോൽപ്പിച്ചു. ഇരറ്റ ഗോളുകളോടെ ഹാലൻഡ് അന്താരാഷ്ട്ര മത്സരങ്ങളിൽ 27 ഗോളിലെത്തിച്ചു‌ ഇതോടെ അദ്ദേഹം തന്റെ രാജ്യത്തിന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ടോപ്പ് സ്‌കോററായി. ഗ്രൂപ്പ് എയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താം എന്ന പ്രതീക്ഷയും അവർ ഈ ജയത്തോടെ സംരക്ഷിച്ചു‌.

നോർവേ 23 10 13 08 26 07 108

65,72 മിനുറ്റുകളിൽ ആയിരുന്നു ഹാളണ്ടിന്റെ‌ ഗോൾ. സൊർലൊത്, ഔർസ്നെസ് എന്നിവരും നോർവേക്ക് ആയി ഗോൾ നേടി. ഇപ്പോൾ നോർവേ ഗ്രൂപ്പിൽ മൂന്നാമതാണ്.സ്‌പെയിൻ നോർവേയേക്കാൾ രണ്ട് പോയിന്റ് മുന്നിലാണ് ഇപ്പോൾ. സ്പെയിനും നോർവേയും ഈ ഞായറാഴ്ച ഏറ്റുമുട്ടും.

Exit mobile version