ഹെഡ് ടു ഹെഡ് വിനയായി, 10 ഗോളിന് ജയിച്ചിട്ടും എം എസ് പി പുറത്ത്

അണ്ടർ പതിമൂന്ന് ഐ ലീഗിൽ എം എസ് പിക്ക് നിരാശ. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഫതേഹ് ഹൈദരാബാദിനെ നേരിട്ട എം എസ് പി എതിരില്ലാത്ത 10 ഗോളുകൾക്ക് വിജയിച്ചു എങ്കിലും എം എസ് പിക്ക് ഗ്രൂപ്പിൽ ഒന്നാമതെത്താൻ ആയില്ല. 4 മത്സരങ്ങളിൽ നിന്ന് 9 പോയന്റ് എം എസ് പിക്ക് ആയി എങ്കിലും 9 പോയന്റുള്ള അനന്ദപൂർ അക്കാദമി ഗ്രൂപ്പ് ചാമ്പ്യന്മാരാവുക ആയിരുന്നു.

തുല്യ പോയന്റായാൽ ഹെഡ് ടു ഹെഡ് ആണ് ടൂർണമെന്റിൽ നോക്കുക. അതാണ് എം എസ് പിക്ക് വിനയായത്. അനന്ദപൂരിനോട് എം എസ് പി പരാജയം നേരിട്ടിരുന്നു. നാലു മത്സരങ്ങളിൽ ബാക്കി മൂന്നു മത്സരങ്ങളും എം എസ് പി വിജയിച്ചിരുന്നു. അനന്ദപൂരിന് അനുകൂലമായി റെഫറിയിംഗ് നടന്നു ടൂർണമെന്റിൽ ഉടനീളം എന്ന ആരോപണവും ഉയരുന്നുണ്ട്.

എം എസ് പിക്ക് വേണ്ടി ഇന്ന് കിരൺ 7 ഗോളുകൾ നേടി. ശ്രീരാഹ്, ഹൻസിൽ, ജിഷ്ണു എന്നിവർ ഒരോ ഗോൾ വീതവും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial