
ജി വി രാജ ഫുട്ബോൾ ടൂർണമെന്റിൽ ബെംഗളൂരു എഫ് സി സെമി ഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തമിഴ്നാട് ക്ലബായ വിവാ ചെന്നൈയെ പരാജയപ്പെടുത്തിയാണ് ബെംഗളൂരു എഫ് സി ബി ടീം സെമിയിലേക്ക് കടന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മലയാളി താരം അമൽ ദാസും, ക്ലീറ്റസ് പോളുമാണ് ബെംഗളൂരു എഫ് സിക്കായി ലക്ഷ്യം കണ്ടത്. മൂന്നു മലയാളി താരങ്ങളെ അണിനിരത്തിയായിരുന്നു ബെംഗളൂരു ബി കളത്തിൽ ഇറങ്ങിയത്. ഷൈൻ ഖാൻ, ലിയോ അഗസ്റ്റിൻ, അമൽ ദാസ് എന്നിവരാണ് ബെംഗളൂരു ടീമിലെ മലയാളി സാന്നിദ്ധ്യങ്ങൾ.
29ആം തീയതി നടക്കുന്ന ആദ്യ സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ നേവി ടീമിനെയാകും ബെംഗളൂരു എഫ് സി ബി ടീം നേരിടുക. നാളെ നടക്കുന്ന മത്സരത്തിൽ കെ എസ് ഇ ബി, ഏജീസ് ഓഫീസിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial