Picsart 23 02 20 15 08 52 897

പ്രീമിയർ ലീഗിൽ കളിക്കണം എന്ന ആഗ്രഹം പങ്കുവെച്ച് ഗ്വാർഡിയോൾ

ഭാവിയിൽ പ്രീമിയർ ലീഗിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് യുവ ക്രൊയേഷ്യൻ ഡിഫൻഡർ ജോസ്കോ ഗ്വാർഡിയോൾ. നിലവിൽ ബുണ്ടസ്‌ലിഗയിൽ ആർബി ലെയ്പ്‌സിഗിനായി കളിക്കുന്ന ഗ്വാർഡിയോൾ, ചെൽസി ഉൾപ്പെടെ നിരവധി മുൻനിര യൂറോപ്യൻ ക്ലബ്ബുകളുടെ വിഷ് ലിസ്റ്റിൽ താരം ഉണ്ട്.

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിയുടെ താൽപ്പര്യത്തെക്കുറിച്ച് തന്റെ ഏജന്റ് തന്നെ അറിയിച്ചിരുന്നു എന്ന് ഗ്വാർഡിയോൾ വെളിപ്പെടുത്തി. എന്നിരുന്നാലും, ലൈപ്സിഗ് അവനെ വിൽക്കാൻ വിസമ്മതിച്ചു, ആ തീരുമാനം എളുപ്പമായിരുന്നില്ല എന്ന് ഗ്വാർഡിയോൾ പറഞ്ഞു. 2020ലായിരുന്നു താരം ലൈപ്സിഗിൽ എത്തിയത്.

“എനിക്ക് ഒരു ദിവസം പ്രീമിയർ ലീഗിൽ കളിക്കണം,” ഇരുപതുകാരൻ പറഞ്ഞു. “എനിക്ക് കുറച്ച് ചുവടുകൾ കൂടി എടുക്കേണ്ടതുണ്ടെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ എനിക്ക് പ്രീമിയർ ലീഗിൽ കളിക്കാൻ ആഗ്രഹമുണ്ട്. ലെപ്സിഗ് ഒരു നല്ല ക്ലബ്ബാണ്,ഇവിടെ ഇപ്പോൾ സന്തോഷവാനാണ്” – ലൈപ്സിഗ് താരം പറഞ്ഞു.

ക്രൊയേഷ്യൻ ഫുട്ബോളിലെ ഏറ്റവും തിളക്കമാർന്ന യുവ പ്രതിഭകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് ഗ്വാർഡിയോൾ. ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ ഈ 21കാരനായിരുന്നു.

Exit mobile version