ജിവി രാജയിൽ എസ് ബി ഐ – ഇന്ത്യൻ നേവി ഫൈനൽ

പന്ത്രണ്ടാമത് ജിവി രാജ ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ ലൈനപ്പായി. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ എസ് ബി ഐ ഏജീസ് കേരളയെ പരാജയപ്പെടുത്തിയതോടെയാണ് കിരീടപോരാട്ടം ആരൊക്കെ എന്നത് തീരുമാനമായത്. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എസ് ബി ഐ ഏജീസിനെ വീഴ്ത്തിയത്.

ഇരു പകുതികളിലുമായി രാഹുൽ വി രാജ് നേടിയ ഇരട്ട ഗോളുകളാണ് എസ് ബി ഐയെ ഫൈനലിലേക്ക് നയിച്ചത്. ക്വാട്ടറിൽ ഒ എൻ ജി സിയേയും ആദ്യ റൗണ്ടിൽ ടിഡിഎഫെയേയും പരാജയപ്പെടുത്തിയാണ് എസ് ബി ഐ സെമിയിൽ എത്തിയത്.

ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ നേവി ടീമാണ് എസ് ബി ഐയെ കാത്തുനിൽക്കുന്നത്. നാളെ വൈകിട്ട് നാലു മണിക്കാണ് ഫൈനൽ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡെംബെലെ തിരിച്ചെത്തുന്നു
Next articleഎഫ് സി ഗോവയെ ഈസ്റ്റ് ബംഗാൾ വീഴ്ത്തി