ജി വി രാജ ടൂർണമെന്റിൽ ഇന്നാദ്യ സെമി, ബെംഗളൂരു എഫ് സി ഇന്ത്യൻ നേവിക്കെതിരെ

പന്ത്രണ്ടാമത് ജി വി രാജ ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് ആദ്യ സെമി പോരാട്ടം. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് വെച്ചു നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ നേവി ടീം ബെംഗളൂരു എഫ് സി ബി ടീമിനെയാണ് നേരിടുന്നത്.

കേരള പൊലീസ് ടീമിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ നേവി സെമിയിലേക്ക് കടന്നത്. വിവാ ചെന്നൈയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ആയിരുന്നു ബെംഗളൂരു എഫ് സിയുടെ സെമി പ്രവേശനം. ഇരുടീമിലും നിരവധി മലയാളി സാന്നിദ്ധ്യങ്ങൾ ഉണ്ട്.

ഷൈൻ ഖാൻ, അമൽ ദാസ്, ലിയോൺ അഗസ്റ്റിൻ എന്നിവരാണ് ബെംഗലൂരു എഫ് സി ബി ടീമിലെ മലയാളി സാന്നിദ്ധ്യങ്ങൾ. അമൽ ദാസ് ആദ്യ മത്സരത്തിൽ ബെംഗളൂരുവിനു വേണ്ടി ഗോൾ നേടുകയും ചെയ്തിരുന്നു. വൈകിട്ട് നാലു മണിക്കാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറികോ യുകി മാജിക്കിൽ ജപ്പാന് അണ്ടർ 19 ഏഷ്യൻ കിരീടം
Next articleവെങ്ങർ @ 800, സ്വാൻസിയെ മറികടന്ന് ആഴ്‌സണൽ