ജി വി രാജ ടൂര്‍ണ്ണമെന്റ്: ഏജീസ് കേരളയ്ക്ക് ജയം, കെഎസ്ഇബിയെ പരാജയപ്പെടുത്തിയത് ഷൂട്ടൗട്ടില്‍

- Advertisement -

ജി വി രാജ അഖിലേന്ത്യ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഏജീസ് കേരളയ്ക്ക് ജയം. ഇന്ന് ആരംഭിച്ച ഗ്രൂപ്പ് ബി മത്സരത്തില്‍ കെഎസ്ഇബിയെയാണ് ഏജീസ് കേരള ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയത്. ഗോള്‍രഹിത ആദ്യ പകുതിയ്ക്ക് ശേഷം ഇരു ടീമുകളും രണ്ട് വീതം ഗോള്‍ നേടി മുഴുവന്‍ സമയത്ത് സമനിലയില്‍ പിരിഞ്ഞുവെങ്കിലും ഷൂട്ടൗട്ടില്‍ 6-5നു വിജയം ഏജീസ് കേരളയ്ക്ക് ഒപ്പം നിന്നു.

47ാം മിനുട്ടില്‍ രാഹുല്‍ നേടിയ ഗോളിലൂടെ ഏജീസ് ലീഡ് നേടിയെങ്കിലും 11 മിനുട്ടുകള്‍ക്ക് ശേഷം അലക്സിലൂടെ കെഎസ്ഇബി സമനില കണ്ടെത്തി. രണ്ട് മിനുട്ടുകള്‍ക്കുള്ളില്‍ ഏജീസ് വീണ്ടും ലീഡ് പിടിച്ചു. മൂന്ന് മിനുട്ടുകള്‍ക്ക് ശേഷം രാകേഷ് കെഎസ്ഇബിയെ വീണ്ടും ഒപ്പമെത്തിച്ചു. പിന്നീട് മത്സരത്തില്‍ ഗോള്‍ പിറക്കാതിരുന്നപ്പോള്‍ മത്സരം ഷൂട്ടൗട്ടിലേക്കും അതില്‍ ഏജീസ് വിജയം നേടി.

30നു നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഏജീസ് ഗോകുലത്തിന്റെ റിസര്‍വ്വ് ടീമുമായി ഏറ്റുമുട്ടും. നാളെ നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യന്‍ നേവി-ബെംഗളൂരു എഫ്സി രണ്ടാം നിരയുമായി കൊമ്പുകോര്‍ക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement