ഇന്ത്യൻ നമ്പർ വൺ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് അഞ്ചുവർഷം കൂടെ ബെംഗളൂരുവിൽ

- Advertisement -

ഗുർപ്രീത് സിങ് സന്ധുവിന്റെ കരാർ പുതുക്കി ബെംഗളൂരു എഫ് സി. അഞ്ചു വർഷത്തേക്കാണ് ഗുർപ്രീതിന്റെ കരാർ ബെംഗളൂരു എഫ് സി നീട്ടിയത്. ഇതോടെ ഇന്ത്യയുടെ നമ്പർ വൺ ഗോൾ കീപ്പർ അഞ്ചു വർഷം കൂടെ ബെംഗളൂരു എഫ് സിയിൽ തുടരുമെന്ന് ഉറപ്പായി.

നോർവേ ഒന്നാം ഡിവിഷൻ ലീഗിൽ സ്റ്റാബെക്കിനു വേണ്ടി കളിച്ചിരുന്ന സന്ധു കഴിഞ്ഞ ഐ എസ് എല്ലിന് തൊട്ടുമുന്നെയാണ് ബെംഗളൂരുവിൽ എത്തിയത്. താരം നീണ്ടകാലം ഇന്ത്യയിൽ ഉണ്ടാകില്ല എന്നിം വിദേശ ക്ലബുകളിലേക്ക് തിരിച്ചുപോകും എന്നും റിപ്പോർട്ടുകൾ തുടക്കത്തിൽ ഉണ്ടായിരുന്നു എങ്കിലും പുതിയ കരാറോടെ അത്തരം വാർത്തകൾക്ക് അവസാനമാവുകയാണ്. ഈ കരാറോടെ ഐ എസ് എല്ലിലെ ഏറ്റവും ദീർഘമുള്ള കരാർ എന്ന റെക്കോർഡും സന്ധു സ്വന്തമാക്കി.

ഈ ഐസ് എസ് എല്ലിൽ ബെംഗളൂരുവിനായി മികച്ച പ്രകടനമാണ് ഗുർപ്രീത് നടത്തിയത്. മാർച്ച് 17ന് ഐ എസ് എൽ ഫൈനൽ കളിക്കാൻ ഇരിക്കുകയാണ് ബെംഗളൂരു എഫ് സി. കിരീടം ഉയർത്തികൊണ്ട് പുതിയ കരാർ ആഘോഷിക്കാനാകും ഗുർപ്രീതിന്റെ തീരുമാനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement